Thursday, 29 January 2015

പരസ്യത്തിൽ കാണാത്തത്

ചിത്രത്തിനു കടപ്പാട്: www.wallpedes.com


കറുത്തവനേക്കാൾ ശ്രേഷ്‌ഠൻ 
വെളുത്തവനാണെന്ന് ചിലർ 
ഇപ്പോൾ വെളുത്ത പെണ്ണിന് 
കമ്പോള നിലവാരം കുറയാറില്ല 
എല്ലാതരം പെണ്ണും 
ചൂടാറുള്ളത് മുല്ല 
ചുരത്തുന്നവ പലനിറം 
പലതരം 
ചുരത്തുന്നത് തനിവെളുപ്പ് 
നിലാവും പെറ്റുവീണ 
പൈതലും തൂവെള്ള 
കറുത്തവനും വെളുത്തവനും 
ഒടുക്കം വെള്ള 
പരിശുദ്ധി നിറഞ്ഞ ഹൃദയം 
വെളുപ്പാണെന്ന് 
പരസ്യത്തിൽ കാണുന്നില്ല.


1 comment: