Tuesday, 25 August 2015
Monday, 13 April 2015
Sunday, 29 March 2015
ശീമക്കൊന്ന പൂവ്
ഫബാസിയ (Fabaceae) കുടുംബത്തിൽ ഉൾപ്പെടുന്ന ചെറുമരമാണ് ശീമക്കൊന്ന. 10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഈ ചെടിയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതൽ 6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണിൽ നന്നായി വളരുകയും ചെയ്യും.
കേരളത്തിൽ പച്ചില വളത്തിനായി കൃഷിയിടങ്ങളിലും പറമ്പിന്റെ അതിരുകളിൾ വേലികളായി കൊമ്പുകൾ കുത്തി നട്ടുവളർത്തുന്ന ശീമക്കൊന്നയുടെ ഇല നല്ലൊരു പച്ചില വളമാണ്. സമ്പുഷ്ടമായ നൈട്രജന്റെ സാനിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്.
വിവരണത്തിനു കടപ്പാട്: വിക്കിപീഡിയ
Wednesday, 4 March 2015
Friday, 20 February 2015
Tuesday, 17 February 2015
ചെമ്പരത്തിച്ചന്തം
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമായ ഇവയെ ബുൻഗ റയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
വിവരങ്ങൾക്ക് വിക്കിയോട് കടപ്പാട്:
Thursday, 12 February 2015
കാക്ക കുളിച്ചാൽ കൊക്കാകുമോ...?!
ഈ ചിത്രം പോസ്റ്റ് ചെയ്ത എഫ് ബി ഗ്രൂപ്പുകൾ:
• കൊച്ചുവർത്തമാനം
• എന്റെ ക്ലിക്ക് • My Click
• എന്റെ ക്യാമറ കണ്ണിലൂടെ
• നമ്മൾ എടുത്ത ഫോട്ടോകൾ
• ചിത്രം (chithram)
• ഞാനെടുത്ത ഫോട്ടോകൾ
• നമ്മൾ എടുത്ത ചിത്രങ്ങൾ
Monday, 2 February 2015
Saturday, 31 January 2015
Thursday, 29 January 2015
മുളകുവെള്ളം :)
![]() |
| മുളകുവെള്ളം |
My Click - Dhanya Mohan
പരസ്യത്തിൽ കാണാത്തത്
![]() |
| ചിത്രത്തിനു കടപ്പാട്: www.wallpedes.com |
കറുത്തവനേക്കാൾ ശ്രേഷ്‌ഠൻ
വെളുത്തവനാണെന്ന് ചിലർ
ഇപ്പോൾ വെളുത്ത പെണ്ണിന്
കമ്പോള നിലവാരം കുറയാറില്ല
എല്ലാതരം പെണ്ണും
ചൂടാറുള്ളത് മുല്ല
ചുരത്തുന്നവ പലനിറം
പലതരം
ചുരത്തുന്നത് തനിവെളുപ്പ്
നിലാവും പെറ്റുവീണ
പൈതലും തൂവെള്ള
കറുത്തവനും വെളുത്തവനും
ഒടുക്കം വെള്ള
പരിശുദ്ധി നിറഞ്ഞ ഹൃദയം
വെളുപ്പാണെന്ന്
പരസ്യത്തിൽ കാണുന്നില്ല.
Wednesday, 28 January 2015
Thursday, 22 January 2015
Wednesday, 21 January 2015
വിരഹം
ജാലകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
എനിക്കും നിനക്കുമിടയിലെ
കിനാവിന്റെ ദൂരം.
ചിന്തകളുടെ സുതാര്യതയിൽ നിറയുന്നത്
നനുത്ത ഓർമകൾ -നമ്മുടെ
ജീവിതക്കാഴ്ചകളും.
നീ തന്ന ആകാശത്തിന്റെ നീലിമ,
നക്ഷത്രക്കുഞ്ഞുങ്ങളുടെ പൊന്നൊളി,
മൊട്ടക്കുന്നിലെ കുന്നിലെ -നെയ്മുളിൽ
പുല്ലിന്റെയീർപ്പം വറ്റിയ കഥകൾ.
കൊക്കിലൊളിപ്പിച്ച
കിന്നാരത്തിന്റെ ഇളം തൂവലുകൾ.
പ്രണയത്തിന്റെ മതിവരാത്ത
ഹരിത വസന്തം.
മൈലാഞ്ചിയുടെ നിറമുള്ളൊരു
കുപ്പിവള...
ഒക്കെ, ചാരെയുണ്ട്.
ഹൃദയത്തുടിപ്പിൽ
കൺപീലിച്ചോട്ടിൽ,
നെഞ്ചുരുക്കത്തിലുമഴിക്കാതെ വെക്കുന്ന
മോഹക്കെട്ടിൽ -പിന്നെയീ
മനസ്സറയിൽ.
പകൽ കിനാവുകളിലവ
സാന്ത്വനമാവുന്നു.
പകലറുതികളിൽ ഗദ്ഗദവും.
നോക്ക്,
ജാൽഅകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
കാഴ്ച്ചപ്പരിധിയിലൊറ്റമനുഷ്യരില്ല.
ഞാനിവിടെ ഏകയായിക്കൂട്ടിൽ -നീ
കലണ്ടറുകൾ മാറ്റിമറിച്ച് -തീപ്പോലെ
കത്തുന്ന വെയിലും കൊണ്ടാ
പ്രവാസക്കൂട്ടിൽ...
പുറത്ത്;
സ്വപ്നങ്ങളുടെ മരുക്കാറ്റടിക്കുന്നുണ്ടാവും.
നമുക്കിത് വിരഹകാലം.
Saturday, 17 January 2015
Subscribe to:
Posts (Atom)














