Saturday, 31 January 2015
Thursday, 29 January 2015
മുളകുവെള്ളം :)
![]() |
| മുളകുവെള്ളം |
My Click - Dhanya Mohan
പരസ്യത്തിൽ കാണാത്തത്
![]() |
| ചിത്രത്തിനു കടപ്പാട്: www.wallpedes.com |
കറുത്തവനേക്കാൾ ശ്രേഷ്‌ഠൻ
വെളുത്തവനാണെന്ന് ചിലർ
ഇപ്പോൾ വെളുത്ത പെണ്ണിന്
കമ്പോള നിലവാരം കുറയാറില്ല
എല്ലാതരം പെണ്ണും
ചൂടാറുള്ളത് മുല്ല
ചുരത്തുന്നവ പലനിറം
പലതരം
ചുരത്തുന്നത് തനിവെളുപ്പ്
നിലാവും പെറ്റുവീണ
പൈതലും തൂവെള്ള
കറുത്തവനും വെളുത്തവനും
ഒടുക്കം വെള്ള
പരിശുദ്ധി നിറഞ്ഞ ഹൃദയം
വെളുപ്പാണെന്ന്
പരസ്യത്തിൽ കാണുന്നില്ല.
Wednesday, 28 January 2015
Thursday, 22 January 2015
Wednesday, 21 January 2015
വിരഹം
ജാലകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
എനിക്കും നിനക്കുമിടയിലെ
കിനാവിന്റെ ദൂരം.
ചിന്തകളുടെ സുതാര്യതയിൽ നിറയുന്നത്
നനുത്ത ഓർമകൾ -നമ്മുടെ
ജീവിതക്കാഴ്ചകളും.
നീ തന്ന ആകാശത്തിന്റെ നീലിമ,
നക്ഷത്രക്കുഞ്ഞുങ്ങളുടെ പൊന്നൊളി,
മൊട്ടക്കുന്നിലെ കുന്നിലെ -നെയ്മുളിൽ
പുല്ലിന്റെയീർപ്പം വറ്റിയ കഥകൾ.
കൊക്കിലൊളിപ്പിച്ച
കിന്നാരത്തിന്റെ ഇളം തൂവലുകൾ.
പ്രണയത്തിന്റെ മതിവരാത്ത
ഹരിത വസന്തം.
മൈലാഞ്ചിയുടെ നിറമുള്ളൊരു
കുപ്പിവള...
ഒക്കെ, ചാരെയുണ്ട്.
ഹൃദയത്തുടിപ്പിൽ
കൺപീലിച്ചോട്ടിൽ,
നെഞ്ചുരുക്കത്തിലുമഴിക്കാതെ വെക്കുന്ന
മോഹക്കെട്ടിൽ -പിന്നെയീ
മനസ്സറയിൽ.
പകൽ കിനാവുകളിലവ
സാന്ത്വനമാവുന്നു.
പകലറുതികളിൽ ഗദ്ഗദവും.
നോക്ക്,
ജാൽഅകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
കാഴ്ച്ചപ്പരിധിയിലൊറ്റമനുഷ്യരില്ല.
ഞാനിവിടെ ഏകയായിക്കൂട്ടിൽ -നീ
കലണ്ടറുകൾ മാറ്റിമറിച്ച് -തീപ്പോലെ
കത്തുന്ന വെയിലും കൊണ്ടാ
പ്രവാസക്കൂട്ടിൽ...
പുറത്ത്;
സ്വപ്നങ്ങളുടെ മരുക്കാറ്റടിക്കുന്നുണ്ടാവും.
നമുക്കിത് വിരഹകാലം.
Saturday, 17 January 2015
Subscribe to:
Posts (Atom)






